Died | കൈലാസ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് നദിയിലേക്ക് മറിഞ്ഞ് അപകടം; 6 മരണം
                                                 Oct 25, 2023, 10:17 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 പിത്തോരാഗഡ്: (KVARTHA) ഉത്തരാഖണ്ഡില്‍ കൈലാസ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് നദിയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് ബെംഗ്‌ളൂറു സ്വദേശികളും രണ്ട് തെലുങ്കാന സ്വദേശികളും രണ്ട് ഉത്തരാഖണ്ഡ് സ്വദേശികളുമാണ് മരിച്ചത്. ചൊവ്വാഴ്ച (24.10.2023) രാത്രിയില്‍ പിത്തോരാഗഡ് ജില്ലയിലെ ലഖന്‍പൂരിന് സമീപമാണ് അപകടം നടന്നത്.  
 
 
  ധര്‍ചുല-ലിപുലേഖ് റോഡിലാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ കാളി നദിയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച (25.10.2023) മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് നീക്കുമെന്ന് പിത്തോരാഗഡ് എസ് പി ലോകേശ്വര്‍ സിങ് വ്യക്തമാക്കി. അതേസമയം തീര്‍ഥാടകരുടെ മരണത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അനുശോചിച്ചു.  
  Keywords: News, Kerala, Accidental Death, River, Uttarakhand, Pilgrims, Adi Kailash, Death, Accident, Car, Kali river, Obituary, Uttarakhand: 6 pilgrims returning from Adi Kailash died as car plunges into Kali river. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
