Follow KVARTHA on Google news Follow Us!
ad

Jailed | 'ഇന്‍ഗ്ലന്‍ഡില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു'; ഇന്‍ഡ്യക്കാരന് തടവ് വിധിച്ചു

കുറ്റവാളികളുടെ പട്ടികയില്‍പെടുത്താനും ഉത്തരവ് UK, Indian Origin, Jailed, Molesting, Crime, Woman, Court, Court Order
ലന്‍ഡന്‍: (KVARTHA) ഇന്‍ഗ്ലന്‍ഡില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇന്‍ഡ്യക്കാരന് തടവ് വിധിച്ച് കോടതി. വെസ്റ്റ് മിഡ്ലാന്‍ഡ്സ് കൗന്‍ഡിയിലെ സാന്‍ഡ്വെലില്‍ നിന്നുള്ള മുഖന്‍ സിങിനാണ് (38) 16 ആഴ്ചത്തെ തടവ് വിധിച്ചത്. 

ഇയാളെ കുറ്റവാളികളുടെ പട്ടികയില്‍പെടുത്താനും ഇരയായ പെണ്‍കുട്ടിക്ക് 128 പൗന്‍ഡ് (ഏകദേശം 13000 രൂപ) നല്‍കാനും വാര്‍വിക് ക്രൗണ്‍ കോടതി ഉത്തരവിട്ടു. സുരക്ഷിതമായ യാത്രയ്ക്ക് എല്ലാ അവകാശവുമുള്ള യുവതിക്ക് നേരെയുള്ള ലജ്ജാകരമായ ആക്രമണമായിരുന്നു ഇതെന്ന് കോടതി അഭിപ്രായപ്പെട്ടു.  

News, World, UK, Indian Origin, Jailed, Molesting, Crime, Woman, Court, Court Order, UK: Indian-origin man jailed for molesting woman.

പൊലീസ് പറയുന്നത്: 2021 സെപ്റ്റംബറില്‍ യുവതി ബര്‍മിംഗ്ഹാം മൂര്‍ സ്ട്രീറ്റില്‍ നിന്ന് ലന്‍ഡന്‍ മാരില്‍ബോണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. സീറ്റില്‍ ഇരയുടെ അരികിലായി ഇരുന്ന പ്രതി ഇരയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ യുവതി വീഡിയോയില്‍ പകര്‍ത്തുകയും പരാതി നല്‍കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

Keywords: News, World, UK, Indian Origin, Jailed, Molesting, Crime, Woman, Court, Court Order, UK: Indian-origin man jailed for molesting woman.

Post a Comment