തിരുവനന്തപുരം: (KVARTHA) ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മരുതുംകുഴി സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. പേയാട് കുണ്ടമണ്‍കടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട സൂര്യ മോടോഴ്‌സ് എന്ന ബസിലാണ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മുമ്പ് പ്രശാന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയുമായി ഇയാള്‍ അകന്ന് കഴിയുകയാണ്.
പോസ്റ്റ്‌മോര്‍ടം ഉള്‍പെടെയുള്ള നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Thiruvananthapuram, Driver, Found Dead, Bus, Bus Driver, Police, Thiruvananthapuram, Driver, Found Dead, Bus, Bus Driver.