Follow KVARTHA on Google news Follow Us!
ad

Arrested | ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന്റെ പരാതി: യുവാവ് അറസ്റ്റില്‍

ഇവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു Thane, Arrest, Arrested, Kidnap, Teenage Girl, Train, Journey
താനെ: (KVARTHA) ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതിയില്‍ 19കാരന്‍ അറസ്റ്റിലായതായി റെയില്‍വേ പൊലീസ്. ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പൊലീസ് പറയുന്നത്: ബദലാപ്പൂരില്‍നിന്നും വിക്‌റോളിയിലേക്ക് തനിച്ച് യാത്ര ചെയ്യുകയായിരുന്നു 17കാരി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെയും 19കാരന്റെയും സുഹൃത്തുക്കളില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പിന്നീട് ശനിയാഴ്ച സതാറ ഗ്രാമത്തില്‍നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു.

Thane, Arrest, Arrested, Kidnap, Teenage Girl, Train, Journey, News, National, Thane: Man arrested for kidnapping teenage girl during train journey.

Keywords: Thane, Arrest, Arrested, Kidnap, Teenage Girl, Train, Journey, News, National, Thane: Man arrested for kidnapping teenage girl during train journey.

Post a Comment