Follow KVARTHA on Google news Follow Us!
ad

Tribute | തലശേരിയില്‍ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി

നാടന്‍ ഈണങ്ങളുടെ രാജശില്‍പി Thalassery, Tribute, Music Director, Song, K Raghavan Master
തലശേരി: (KVARTHA) നാടന്‍ ഈണങ്ങളുടെ രാജശില്‍പി കെ രാഘവന്‍ മാസ്റ്ററുടെ പത്താമത് ചരമവാര്‍ഷിക ദിനം തലശേരിയില്‍ വ്യാഴാഴ്ച ആചരിക്കും. കെ രാഘവന്‍മാസ്റ്റര്‍ ഫൗന്‍ഡേഷനും  നാടക് തലശേരി മേഖല കമിറ്റിയും രാഘവീയം അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ തലശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ രാവിലെ 10ന് സെന്റിനറി പാര്‍കിലെ പ്രതിമയ്ക്ക് സമീപം ചേരുന്ന സ്മരണാഞ്ജലി സംഗീത സംവിധായകന്‍ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് 5.30ന് അനുസ്മരണ സമ്മേളനം തലശേരി ബ്രണ്ണന്‍ ഹൈസ്‌കൂളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്യും. ടി പി കുഞ്ഞിരാമന്‍ (ചമയം/സംഗീതം), വസന്തന്‍ (സംഗീതം), ബാലകൃഷ്ണന്‍ പാപ്പിനിശേരി (നാടകം), രാഘവന്‍ പാലായി (നാടകം), യദു ഈയ്യത്തുങ്കാട് (നാടകം), വസന്ത ( നൃത്തം) എന്നിവരെ ആദരിക്കും. തുടര്‍ന്ന് എ എം ദിലീപ്കുമാര്‍ നയിക്കുന്ന ഗാനമേളയില്‍ രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ അവതരിപ്പിക്കും. 

News, Kannur, Kerala, Press Conference, Thalassery, Tribute, Music Director, Song, K Raghavan Master, Thalassery: Tribute to music director K Raghavan Master.

വാര്‍ത്താസമ്മേളനത്തില്‍ പിന്നണി ഗായകന്‍ വി ടി മുരളി, നടന്‍ സുശീല്‍ കുമാര്‍ തിരുവങ്ങാട്, നാടക് ജില്ലാ പ്രസിഡന്റ് ടി ടി വേണുഗോപാല്‍, സംവിധായകന്‍ പ്രദീപ് ചൊക്ലി, ചിത്രകാരന്‍ സുരേഷ് കൂത്തുപറമ്പ്, ഗായകന്‍ ജയന്‍ പരമേശ്വരന്‍  എന്നിവര്‍ പങ്കെടുത്തു. 

സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന

കെ രാഘവന്‍മാസ്റ്ററുടെ പത്താമത് ചരമവാര്‍ഷിക ദിനമായ വ്യാഴാഴ്ച (19.10.2023) സെന്റിനറി പാര്‍കിലെ പ്രതിമയില്‍ രാവിലെ ഒമ്പതിന് നഗരസഭാ ചെയര്‍മാന്‍ കെ എം ജമുനാറാണിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ചന നടത്തും. നഗരസഭാ കൗണ്‍സിലര്‍മാരും രാഘവന്‍ മാസ്റ്ററുടെ ശിഷ്യരും ബന്ധുക്കളും നാട്ടുകാരും പങ്കെടുക്കും.

Keyords: News, Kannur, Kerala, Press Conference, Thalassery, Tribute, Music Director, Song, K Raghavan Master, Thalassery: Tribute to music director K Raghavan Master.

Post a Comment