തിരുവനനന്തപുരം: (KVARTHA) പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. ജനപ്രിയ ടിവി സീരിയല്‍ 'സാന്ത്വന'ത്തിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം.
ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു.
സാന്ത്വനത്തെ കൂടാതെ ആദിത്യന്‍ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്പരകളാണ്. സിനിമാ-ടെലിവിഷന്‍ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ്.
Keywords: News, Kerala, Television, Serial Director, Adithyan, Obituary, Death, Television serial director Adithyan passed away.