Follow KVARTHA on Google news Follow Us!
ad

Suresh Gopi | 'വാത്സല്യത്തോടെയാണ് പെരുമാറിയത്'; മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല Suresh Gopi, Apologized, Journalist, Facebook, Post
തിരുവനന്തപുരം: (KVARTHA) മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും അതില്‍ എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുകിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. 

News, Kerala, Kerala News, Actor, Facebook Post, Media, Suresh Gopi, Apologized, Journalist, Facebook, Post, Complaint, Suresh Gopi apologized to journalist.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

News, Kerala, Kerala News, Actor, Facebook Post, Media, Suresh Gopi, Apologized, Journalist, Facebook, Post, Complaint, Suresh Gopi apologized to journalist.

അതേസമയം, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ വനിതാ കമീഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുമ്പോള്‍ തന്നെ അവര്‍ അതു തട്ടിമാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച (27.10.2023) കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. 


Keywords: News, Kerala, Kerala News, Actor, Facebook Post, Media, Suresh Gopi, Apologized, Journalist, Facebook, Post, Complaint, Suresh Gopi apologized to journalist.

Post a Comment