Chatrapathi | പ്രഭാസ് നായകനായി എത്തിയ ഹിറ്റ് ചിത്രം 'ഛത്രപതി' റീ റിലീസിനൊരുങ്ങുന്നു
                                                 Oct 8, 2023, 17:33 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഹൈദരാബാദ്: (KVARTHA) മലയാളികള്‍ക്കും പ്രഭാസിനെ പ്രിയങ്കരനാക്കിയ ഹിറ്റ് ചിത്രം 'ഛത്രപതി' റീ റിലീസിനൊരുങ്ങുന്നു. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 23ന് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ഛത്രപതി' നിരവധി ഭാഷകളില്‍ എത്തിയിരുന്നു.  
 
 
  എം എം കീരവാണിയുടെ സംഗീതത്തിലുമെത്തിയ ചിത്രത്തിന്റെ ഛയാഗ്രാഹണം കെ കെ സെന്തില്‍ കുമാറായിരുന്നു. അതേസമയം പ്രഭാസ് നായകനായ 'സലാര്‍' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. ഡിസംബര്‍ 22നാണ് പ്രഭാസിന്റെ പുതിയ ചിത്രം റിലീസ് ചെയ്യുക. ഹിറ്റ്‌മേകര്‍ പ്രശാന്ത് നീലാണ് സലാര്‍ സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ പ്രഭാസിന്റെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്.  
  യാഷിനറെ 'കെജിഎഫി'ന്റെ ലെവലില്‍ വമ്പന്‍ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് പ്രഭാസിന്റെ ചിത്രത്തില്‍ എത്തുക. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഭുവന്‍ ഗൗഡയാണ്. സംഗീതം രവി ബസ്രുര്‍ നിര്‍വഹിക്കുന്നു. 
 
  Keywords: News, National, Prabhas, Actor Chatrapathi, Re release, Date, Cinema, Film, Prabhas Chatrapathi to re release on this date. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
