Follow KVARTHA on Google news Follow Us!
ad

Found Dead | മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

'മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു' Pathanamthitta, Death, Obituary, Found Dead, House
പത്തനംതിട്ട: (KVARTHA) മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമണ്‍ സ്വദേശി അനീഷ് ദത്തന്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച (23.10.2023) രാത്രിയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടായതായി അനീഷിന്റെ അമ്മ സി ശാന്തമ്മ പറഞ്ഞു. 

ഇളയ മകനും സുഹൃത്തും ചേര്‍ന്ന് അനീഷിനെ മര്‍ദിച്ചിരുന്നുവെന്നും ശാന്തമ്മ പറഞ്ഞു. അടൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഹൃദ്രോഗി കൂടിയാണ് മരിച്ച അനീഷ്. അതേസമയം, പോസ്റ്റ്‌മോര്‍ടം റിപോര്‍ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

https://www.asianetnews.com/india-news/a-tragic-end-for-three-differently-abled-children-who-were-hit-by-a-train-while-their-parents-watched-the-accident-s3139h

Keywords: Pathanamthitta, News, Kerala, Death, Killed, Accident, House, Found Dead, Pathanamthitta: Man found dead in house.

Post a Comment