Follow KVARTHA on Google news Follow Us!
ad

Arrested | 'ജിന്നിന്റെ സഹായത്തോടെ നിരോധിത നോടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചു'; ഒടുവില്‍ 47 ലക്ഷത്തിന്റെ കെട്ടുകളുമായി ഒരാള്‍ പിടിയില്‍

'കുടുങ്ങിയത് പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെ' Madhya Pradhesh, Police, Arrested, Banned, Note, Seized
ഭോപാല്‍: (KVARTHA) 47 ലക്ഷത്തിന്റെ നിരോധിത നോടുകളുമായി ഒരാള്‍ പിടിയില്‍. മൊറേന ജില്ലയിലെ സുല്‍ത്വാന്‍ കരോസിയ എന്നയാളാണ് 500ന്റെയും ആയിരത്തിന്റെയും നോടുകളുമായി പൊലീസിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: ജിന്നിന്റെ സഹായത്തോടെ പഴയ നോടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് സുല്‍ത്വാന്‍ കരോസിയ നോടുകളുമായി ഇറങ്ങിയത്. ആരോടും പറയാതെ നോടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയത് മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്. മന്ത്രവാദിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

News, National, Madhya Pradhesh, Police, Arrested, Banned, Note, Seized, Arrest, One arrested with banned notes of 47 lakhs.

നോട് നിരോധനം ഏര്‍പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോടുകെട്ടുകള്‍ ലഭിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സുല്‍ത്വാനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്.

മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് തയ്യാറാക്കിയത്. പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സുല്‍ത്വാന്‍ കരോസിയ പിടിയിലായത്. സുല്‍ത്വാന്‍ കരോസിയയുടെ കൂട്ടാളിയെയും പിടികൂടിയിട്ടുണ്ട്.

Keywords: News, National, Madhya Pradhesh, Police, Arrested, Banned, Note, Seized, Arrest, One arrested with banned notes of 47 lakhs.

Post a Comment