Follow KVARTHA on Google news Follow Us!
ad

Shot Dead | 'അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി; 24കാരി വെടിയേറ്റ് മരിച്ചു

'മുഖം മൂടി ധരിച്ചായിരുന്നു എത്തിയത്' New Delhi, Woman, Shot Dead, House
ന്യൂഡെല്‍ഹി: (KVARTHA) ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഭാഗത്തെ വീട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മരിച്ചത് പൂജ യാദവ് (24) ആണ് മരിച്ചത്. അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. വെള്ളിയാഴ്ച (27.10.2023) രാത്രി ഒമ്പത് മണിക്കാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: മാസ്‌ക് ധരിച്ചെത്തിയ രണ്ടംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിയൊച്ച കേട്ടയുടന്‍ അയല്‍ക്കാര്‍ പൂജയുടെ വീട്ടിലേക്ക് എത്തിയിരുന്നു. 

News, National, Police, Crime, Death, Accused, Hospital, National News, New Delhi, Woman, Shot Dead, House.

അക്രമികളെ അവര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച മോടോര്‍ സൈക്ള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

അതേസമയം വ്യാഴാഴ്ച (26.10.2023) ഡെല്‍ഹി മെട്രോസ്റ്റേഷനില്‍ 30കാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു. കല്ലുപയോഗിച്ചാണ് മരിച്ചയാളുടെ മൃതദേഹത്തില്‍ അകരമികള്‍ പരുക്കേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു.  

Keywords: News, National, Police, Crime, Death, Accused, Hospital, National News, New Delhi, Woman, Shot Dead, House.

Post a Comment