Follow KVARTHA on Google news Follow Us!
ad

Body Found | കെട്ടിടം പണിക്കായി തയ്യാറാക്കിയ കുഴിയില്‍ അജ്ഞാത മൃതദേഹം തലകീഴായ നിലയില്‍

ആളെ തിരിച്ചറിയാന്‍ അന്വേഷണം Nedumkandam, Found Dead, Bus Stand, Dead Body, Body Found
ഇടുക്കി: (KVARTHA) കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലര്‍ കുഴിയിലാണ് മൃതദേഹം കണ്ടത്. നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്തതാണ് സംഭവം. നെടുംകണ്ടം പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 

തലകീഴായ നിലയിലാണ് കുഴിയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. 

Nedumkandam, Found Dead, Bus Stand, Dead Body, Body Found, News, Kerala, Police, Death, Nedumkandam: Unknown man found dead at bus stand.

അതേസമയം പത്തനംതിട്ട കടമ്മനിട്ടയിലും മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കടമ്മനിട്ട കുടിലുകുഴി സ്വദേശി ശശി(52)യാണ് മരിച്ചത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ശശി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ടം പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Nedumkandam, Found Dead, Bus Stand, Dead Body, Body Found, News, Kerala, Police, Death, Nedumkandam: Unknown man found dead at bus stand.

Post a Comment