Follow KVARTHA on Google news Follow Us!
ad

Arrested | തിരൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

'ആക്രമിച്ച് കൊലപ്പെടുത്തിയതാണ്' Malappuram, Tirur, Accused, Killed, Arrest, Crime, Police
മലപ്പുറം: (KVARTHA) തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഹമ്മദ് ആശിഖാണ് അറസ്റ്റിലായത്. ആശിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് സ്വാലിഹ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ സ്വാലിഹിന്റെ രണ്ടു സുഹൃത്തുക്കളെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടയിലും നെഞ്ചിലുമേറ്റ മുറിവില്‍ നിന്നും ചോര വാര്‍ന്നാണ് സ്വാലിഹ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ടത്തില്‍ വ്യക്തമായി.  

പൊലീസ് പറയുന്നത്: സ്വാലിഹിനെ അക്രമിച്ച് കൊലപ്പെടുത്തിയത് മുഹമ്മദ് ആശിഖിന്റെ നേതൃത്വത്തിലാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. 

സ്വാലിഹും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തന്നോട് ശത്രുത ഉണ്ടായിരുന്നതായാണ് ആശിഖ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനു പിന്നാലെ സ്വാലിഹും സുഹൃത്തുക്കളും ആശിഖിനെ തടഞ്ഞു വെച്ച് മര്‍ദിച്ചു. ഈ വിവരം ആശിഖ് വീട്ടിലെത്തി പിതാവിനോടും സഹോദരങ്ങളോടും പറഞ്ഞു. ഇതിന് പകരം ചോദിക്കാനാണ് സ്വാലിഹിനേയും സുഹൃത്തുക്കളേയും കാര്‍ തടഞ്ഞ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. 

Malappuram, Tirur, Accused, Killed, Arrest, Crime, Police, News, Kerala, Death, Injured, Friends, Attack, Malappuram: Man killed in Tirur; Accused Arrested.

ഗുരുതരമായി പരുക്കേറ്റ സ്വാലിഹ് പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുള്ള വീടിന് സമീപം തളര്‍ന്നു വീഴുകയായിരുന്നു. സ്വാലിഹ് രക്ഷപ്പെട്ടെന്ന് കരുതി ആശിഖും സംഘവും സ്ഥലം വിട്ടു. ആശിഖിന്റെ രണ്ട് സഹോദരങ്ങള്‍ക്കും പിതാവിനുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Malappuram, Tirur, Accused, Killed, Arrest, Crime, Police, News, Kerala, Death, Injured, Friends, Attack, Malappuram: Man killed in Tirur; Accused Arrested.

Post a Comment