Follow KVARTHA on Google news Follow Us!
ad

Found Dead | മലപ്പുറത്ത് യുവാവ് ചോര വാര്‍ന്ന് മരിച്ച നിലയില്‍

കൊലപാതകമാണെന്നാണ് സൂചന Malappuram, Found Dead, Swalih, Police
തിരൂര്‍: (KVARTHA) മലപ്പുറത്ത് യുവാവിനെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  

മരിച്ചയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ട്. ശനിയാഴ്ച (21.10.2023) പുലര്‍ച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Malappuram, Found Dead, Swalih, Police, News, Kerala, Malappuram: Man found dead.

Keywords: Malappuram, Found Dead, Swalih, Police, News, Kerala, Malappuram: Man found dead.

Post a Comment