മലപ്പുറം: (KVARTHA) മാര്‍ബിള്‍ ശരീരത്തിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഭാസി ആണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം തിരൂരില്‍ വ്യാഴാഴ്ച (19.10.2023) ഉച്ചയോടെയാണ് അപകടമുണ്ടായത്.
തിരൂരില്‍ ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെയാണ് വലിയ മാര്‍ബിള്‍ പാളി തൊഴിലാളികളുടെ മുകളിലേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ഭാസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റു രണ്ടു പേരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Malappuram, Tirur, accident, Death, Injured, Marble, Fell, Malappuram: Man died after marble fell while unloading load.