Follow KVARTHA on Google news Follow Us!
ad

Injured | ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായയുടെ ആക്രമണത്തില്‍ 2 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

സംഭവം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ Kozhikode, Students, Injured, Otter, Otter Attack, Iruvahinji River
കോഴിക്കോട്: (KVARTHA) ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ശറഫുദ്ദീന്റെ മകന്‍ മുഹമ്മദ് സിനാന്‍ (12), കൊളോറമ്മല്‍ മുജീബിന്റെ മകന്‍ ശാന്‍ (13) എന്നിവര്‍ക്കാണ് നീര്‍നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. രണ്ടുപേരുടെയും കാലിനാണ് പരുക്ക്. 

കാരശ്ശേരി പഞ്ചായത് ഓഫീസിന് സമീപത്തെ പാറക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികളെയാണ് നീര്‍നായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. വിദ്യാര്‍ഥികളെ കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതേസമയം മുമ്പും പുഴയില്‍ നീര്‍നായയുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം നിരവധിപേര്‍ക്കാണ് നീര്‍നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. 

Kozhikode, Students, Injured, Otter, Otter Attack, Iruvahinji River, News, Kerala, Attack, Medical College, Hospital, Kozhikode: Otter attack; Two students injured in Iruvahinji river.

ഇതോടെ പുഴയോരത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുവഴിഞ്ഞി പുഴയിലെ നീര്‍നായ്ക്കളുടെ ആക്രമണ സ്വഭാവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

Keywords: Kozhikode, Students, Injured, Otter, Otter Attack, Iruvahinji River, News, Kerala, Attack, Medical College, Hospital, Kozhikode: Otter attack; Two students injured in Iruvahinji river.

Post a Comment