Arrested | കൂട്ടുപുഴ ചെക് പോസ്റ്റില്‍ 105 ഗ്രാം എംഡിഎംഎ പിടികൂടി; കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി എക്‌സൈസിന്റെ വലയില്‍

 


കണ്ണൂര്‍: (KVARTHA) കൂട്ടുപുഴ ചെക് പോസ്റ്റില്‍ 105 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ കോഴിക്കോട്ടുകാരനായ ഹുസ്‌നി മുബാറകിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബെംഗ്‌ളൂറില്‍ നിന്ന് ബൈകില്‍ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഹുസ്‌നി മുബാറക്കെന്ന് എക്‌സൈസ് പറഞ്ഞു. 

മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്‌സൈസ് സംഘം കൂട്ടുപുഴ ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയതത്. ബെംഗളൂറില്‍നിന്ന് ബൈകിലെത്തിയ ഇയാളെ എക്‌സൈസ് വിശദമായി പരിശോധിക്കുകയായിരുന്നു. 

Arrested | കൂട്ടുപുഴ ചെക് പോസ്റ്റില്‍ 105 ഗ്രാം എംഡിഎംഎ പിടികൂടി; കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി എക്‌സൈസിന്റെ വലയില്‍

തുടര്‍ന്നാണ് വലിയ അളവില്‍ എംഡിഎംഎ ഇയാളില്‍നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

Keywords: Kozhikode, Drugs, MDMA, Arrest, Arrested, Crime, Kozhikode: Man arrested with MDMA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia