Injured | അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; 17 പേര്‍ക്ക് പരുക്ക്
Oct 18, 2023, 09:28 IST
കോട്ടയം: (KVARTHA) അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. എരുമേലി അട്ടിവളവിലാണ് സംഭവം. കര്‍ണാടക കോലാറില്‍ നിന്നുള്ള അയ്യപ്പക്തരുടെ വാഹനമാണ് മറിഞ്ഞത്. നിലവില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
43 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കോട്ടയം മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ശബരിമല പാതയില്‍ ഗതാഗത തടസം നേരിട്ടു.
Keywords: News, Kerala, Kottayam, Erumeli, Ayyappa Devotees, Injured, Bus, accident, Kottayam: Bus accident; 17 Ayyappa devotees injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.