കണ്ണൂര്‍: (KVARTHA) വളപട്ടണം പാലത്തില്‍ ബസും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിത (35) ആണ് മരിച്ചത്. ബസിടിച്ച് റോഡിലേക്ക് വീണ യുവതിയുടെ മേല്‍ അതേ ബസിന്റെ ചക്രങ്ങള്‍ കയറിയാണ് അപകടം.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. വളപട്ടണം പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പയ്യന്നൂര്‍-കണ്ണൂര്‍ റൂടിലോടുന്ന കരിപ്പാല്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kannur, Woman, Died, Road Accident, Accident, Kannur: Woman died in road accident.