Follow KVARTHA on Google news Follow Us!
ad

Injured | കണ്ണൂരില്‍ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെ ഇടിമിന്നലേറ്റു; 3 പേര്‍ക്ക് പരുക്ക്

വീട് ഭാഗികമായി തകര്‍ന്നു Kannur, Injured, Chittippara, Lightning, House, Collapsed
കണ്ണൂര്‍: (KVARTHA) ചിറ്റാരിപ്പറമ്പില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കായലോടന്‍ മാധവി (55), വരിക്കേമാക്കല്‍ ബിന്‍സി സന്തോഷ് (30), സതി (43) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം പേരാവൂര്‍ താലൂക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

വീട് ഭാഗികമായി തകര്‍ന്നു. ഇടിമിന്നലേറ്റ് വീടിന്റെ കോണ്‍ക്രീറ്റ് തൂണും ജനല്‍ ചില്ലും കസേരകളും വയറിങും ഉള്‍പെടെ തകര്‍ന്നു. വെള്ളര്‍വള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് തകര്‍ന്നത്. ഞായറാഴ്ച (22.10.2023) വൈകീട്ട് കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. 

Kannur, News, Kerala, Top-Headlines, Injured, Chittippara, Lightning, House, Collapsed, Hospital, Accident, Kannur: Three injured in lightning strikes at Chittippara.

Keywords: Kannur, News, Kerala, Top-Headlines, Injured, Chittippara, Lightning, House, Collapsed, Hospital, Accident, Kannur: Three injured in lightning strikes at Chittippara.

Post a Comment