Pannyan Raveendran | പണച്ചാക്കുമായി പാര്‍ടി ഓഫീസിലെത്തിയ അംബാനിയെ ഇറക്കിവിട്ട എ ബി ബര്‍ധ്വാന്റെ പാരമ്പര്യമാണ് കമ്യൂനിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്: സിപിഎമിനെ പരോക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

 


കണ്ണൂര്‍: (KVARTHA) വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിയിലൂടെ കൊണ്ടുനടപ്പിലാക്കിയ പിണറായി സര്‍കാരിനെ പരോക്ഷമായി വിമര്‍ശിച്ച് തലമുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കണ്ണൂര്‍ പിലാത്തറയില്‍ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂനിസ്റ്റ് നേതാവുമായിരുന്ന വടക്കില്ലാം ഗോവിന്ദന്‍ നമ്പുതിരിയുടെ ഇരുപത്തിയൊമ്പതാം ചരമവാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാധാരണക്കാരനൊപ്പം നില്‍ക്കാനും അവരിലൊരാളാകാനും ശ്രദ്ധിക്കണമെന്ന്  പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. പണച്ചാക്കുമായി കമ്യൂനിസ്റ്റ് പാര്‍ടി ഓഫീസിലെത്തിയ അംബാനിയെ ഇറക്കിവിട്ട എ ബി ബര്‍ധ്വാന്റെ പാരമ്പര്യമാണ് കമ്യൂനിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. കോര്‍പറേറ്റുകളുടെ പണം കൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് വിനാശകരമാണ്.

Pannyan Raveendran | പണച്ചാക്കുമായി പാര്‍ടി ഓഫീസിലെത്തിയ അംബാനിയെ ഇറക്കിവിട്ട എ ബി ബര്‍ധ്വാന്റെ പാരമ്പര്യമാണ് കമ്യൂനിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്: സിപിഎമിനെ പരോക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

കമ്യൂനിസ്റ്റ്പാര്‍ടി കെട്ടിപ്പടുത്തത് ത്യാഗത്തിന്റെയും സത്യസന്ധതയുടെയും വഴികളിലൂടെയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമല്ലെന്ന് നിരന്തരം ഓര്‍മിക്കേണ്ടതുണ്ട്. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണെന്നും പന്ന്യന്‍ പറഞ്ഞു. 

അനുസ്മരണ സമ്മേളനത്തില്‍ സി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മുതുവടത്ത് ബാലകൃഷ്ണന്‍, മാധവന്‍ പുറച്ചേരി, താവം ബാലകൃഷ്ണന്‍, പി വി ബാബു രാജേന്ദ്രന്‍, പി ലക്ഷ്മണന്‍, രേഷ്മ പരാഗന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: News, Kerala, Government, Kannur, CPM, Politics, Party, Pannyan Raveendran, Kannur: Pannyan Raveendran against CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia