തളിപ്പറമ്പ്: (KVARTHA) നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ നിര്‍വഹിച്ചു.
നവകേരള സദസ്സ് മണ്ഡലം ചെയര്‍മാന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മെഴ്‌സി, പരിയാരം പഞ്ചായത് പ്രസിഡന്റ് ടി ഷീബ, വൈസ് പ്രസിഡന്റ് പി വി ബാബുരാജന്‍, നഗരസഭ കൗണ്‍സിലര്‍മാരായ എം പി സജീറ, ഇ കുഞ്ഞിരാമന്‍, കെ എം ലത്വീഫ്, തളിപ്പറമ്പ് തഹസില്‍ദാര്‍ പി സജീവന്‍, ഭൂരേഖ തഹസില്‍ദാര്‍ കെ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, Organizing Committee, Office, Opened, News, Kerala, Inauguration, Kannur: Organizing committee office opened.