Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂരില്‍ വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റില്‍

മുമ്പും സമാന കേസില്‍ പിടിയിലായിരുന്നു Kannur, Valapattamnam, Ganja, Azhikode, Crime, Drugs, Seized
കണ്ണൂര്‍: (KVARTHA) വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റില്‍. അഴീക്കോട് പഞ്ചായത് പരിധിയില്‍പെട്ട അസ്ഖര്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 1.819 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് ഒലാടത്താഴെ വച്ച് വെള്ളിയാഴ്ച (27.10.2023) പുലര്‍ചെ നടത്തിയ വാഹന പരിശോധനയില്‍ ഇയാള്‍ പിടിയിലായത്. 

പൊലീസ് പറയുന്നത്: പരിശോധനയില്‍ ഇയാളുടെ സ്‌കൂടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വളപട്ടണം പൊലീസ് എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വില്‍പനക്കായി അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് മുമ്പും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kannur, Valapattamnam, Ganja, Azhikode, Crime, Drugs, Seized, News, Kerala, Police, Case, Scooter, Plastic Cover, Kannur: Man arrested with ganja.

വളപട്ടണം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിധിന്‍, ജി എസ് ഐ പ്രവീണ്‍, സിപിഒ മാരായ ജിജിനേഷ്, ഷിന്‍ഞ്ചു എന്നി പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

Keywords: Kannur, Valapattamnam, Ganja, Azhikode, Crime, Drugs, Seized, News, Kerala, Police, Case, Scooter, Plastic Cover, Kannur: Man arrested with ganja.

Post a Comment