KAAPA | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി നാടുകടത്തി
Oct 25, 2023, 10:46 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി നാടുകടത്തി. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സി ജിതിനെയാണ് (25) നാടുകടത്തിയത്. ഇയാള്‍ക്കെതിരെ തലശേരി പൊലീസ് സ്റ്റേഷനില്‍ സംഘം ചേര്‍ന്ന് തടഞ്ഞുവച്ച് ദേഹോപദ്രവം ഏല്‍പിച്ചതിനും സ്‌ഫോടക വസ്തു കൈവശം വെച്ചതിനും കവര്‍ച നടത്തിയതിനും മൂന്ന് കേസുകള്‍ നിലവിലുണ്ട്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ റെയ്ന്‍ജ് ഡിഐജി ജിജി തോംസണ്‍ ജോസാണ് കാപ ചുമത്തി നാടു കടത്താന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതിനും വിലക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് ഡിഐജിയുടെ ഉത്തരവില്‍ പറയുന്നു.
Kannur: News, Kerala, Police, Police Station, Crime, Case, Ban, Thalassery, Kannur, KAAPA, Accused, Arrested, C Jithin,Kannur: Man arrested under KAAPA in Thalassery.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

