കണ്ണൂര്‍: (KVARTHA) പരിയാരത്ത് നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട് 10 പവനോളം കവര്‍ന്നതായി പരാതി. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ശകീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഡോക്ടറും ഭാര്യയും വ്യാഴാഴ്ച (20.10.2023) രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവര്‍ച നടന്നത്.
പൊലീസ് പറയുന്നത്: വീട്ടില്‍ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ചെ ഇവര്‍ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കാണുന്നത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നിട്ടുണ്ട്. രണ്ട് മുറികളില്‍ സംഘം കയറിയിരുന്നു. ഒരു മാസം മുന്‍പും പ്രദേശത്ത് വീട്ടില്‍ മോഷണം നടന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kannur, Complaint, Stealing, Robbery, Gold, Home, Crime, Police, Kannur: Complaint of stealing gold at home.