കണ്ണൂര്‍: (KVARTHA) വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും നമ്മുടെ നാട്ടിലെ കലാകാരന്‍മാര്‍ക്ക് വിവിധ കലകള്‍ അവതരിപ്പിക്കുവാന്‍ സംസ്‌കാര ആര്‍ടിസ്റ്റ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് തീരുമാനിച്ചതായി ഭാരവാഹികള്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവഴി സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കലാകാരന്‍മാരുടെ ശേഷി വളര്‍ത്തുന്നതിനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
64 കലകളില്‍ 36 ഇനം കലാ മേഖലകളിലെ പ്രവാസികള്‍ക്കും സമാന്തര വിദ്യാഭ്യാസ മേഖലകളിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. സംഗീതജ്ഞന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഗീത പരിശീലനത്തിലൂടെ ഇന്‍ഡ്യയിലും വിദേശത്തും കലാപരിപാടികളുടെ അവതരണത്തിന് തുടക്കമിടും. ട്രസ്റ്റിന്റെ വിവിധ കലാ പരീശീലന ക്ലാസുകളുടെ ഉദ്ഘാടനം ഒക്ടോബര്‍ 28ന് രാവിലെ ഒന്‍പത് മണിക്ക് ചെറുകുന്ന് വൈഖരി സംഗീത വിദ്യാലയത്തില്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി വിശാഖന്‍ ചെയര്‍മാന്‍, കെ എന്‍ രാധാകൃഷ്ണന്‍, ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, രാജേഷ് പാലങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Press Conference, Inauguration, Music, Training, Kannur, Artistes, Opportunity, Performing, Foreign Countries, Kannur Artists Welfare Trust to provide opportunities to perform in foreign countries.