Follow KVARTHA on Google news Follow Us!
ad

Arrested | 'മോഷണം നടത്തിയതിന് ശേഷം 3 മാസമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞു'; ഒടുവില്‍ പൊലീസിന്റെ വലയില്‍

'പണവും കംപ്യൂടര്‍ സാമഗ്രികകളും കവര്‍ന്നു' Kalpetta, Robbery, Case, Accused, Arrested, Theft
കല്‍പറ്റ: (KVARTHA) മേപ്പാടിയിലെ സ്ഥാപനത്തില്‍ മോഷണം നടത്തിയെന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം തിരുനാവായ പഞ്ചായത് പരിധിയില്‍പെട്ട സാജിത്ത് എന്ന താജുദ്ദീന്‍ ആണ് പിടിയിലായത്. മേപ്പാടി സിറ്റി കമ്യൂനികേഷന്‍ സെന്റര്‍ കുത്തിത്തുറന്ന് പണവും കംപ്യൂടര്‍ സാമഗ്രികകളും കവര്‍ച നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ജൂലൈ 26ന് ആയിരുന്നു സംഭവം.

മോഷണം നടത്തിയതിന് ശേഷം പ്രതി മൂന്നുമാസമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ പൊലീസിലും മോഷണം, കഞ്ചാവ് വില്‍പന തുടങ്ങിയ വിവിധ കേസുകള്‍ നിലവിലുണ്ട്. 

News, Kerala, Crime, Police, Custody, Remanded, Kalpetta, Robbery, Case, Accused, Arrested, Theft, Kalpetta: Man arrested in robbery case.

പട്ടാമ്പിയില്‍ നിന്നാണ് മേപ്പാടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ ബി വിബിന്റെ നേതൃത്വത്തില്‍ എസ്‌ഐമരായ വി പി സിറാജ്, പി രജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റശീദ്, നവീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Crime, Police, Custody, Remanded, Kalpetta, Robbery, Case, Accused, Arrested, Theft, Kalpetta: Man arrested in robbery case.

Post a Comment