Follow KVARTHA on Google news Follow Us!
ad

Accident | 'സെല്‍ഫി എടുക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു'; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

വാഹനം പുഴയിലേക്കാണ് മറിഞ്ഞുവീണത് Jharkhand, Family, Death, Car, Bridge, Deoghar, Accident, River
റാഞ്ചി: (KVARTHA) കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ ചൊവ്വാഴ്ച (24.10.2023) രാവിലെയാണ് അപകടമുണ്ടായത്. കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ദിയോഘറിലെ ശരത്തിലെ അസന്‍സോള്‍ സങ്കുല്‍ ഗ്രാമത്തില്‍ നിന്ന് ഗിരിദിലേക്ക് പോകുംവഴിയാണ് സംഭവം. അപകടവിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണ് കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Jharkhand, Family, Death, Car, Bridge, Deoghar, Accident, River, Jharkhand: Five of family die after their car fell off bridge in Deoghar.

Keywords: Jharkhand, Family, Death, Car, Bridge, Deoghar, Accident, River, Jharkhand: Five of family die after their car fell off bridge in Deoghar.

Post a Comment