ന്യൂഡെല്‍ഹി: (KVARTHA) തെല്‍ അവീവിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയത് നവംബര്‍ രണ്ടുവരെ ദീര്‍ഘിപ്പിച്ചതായി എയര്‍ ഇന്‍ഡ്യ. ഇസ്രാഈല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എയര്‍ ഇന്‍ഡ്യ തെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചത് ഒക്ടോബര്‍ ഏഴിനാണ്.
എയര്‍ ഇന്‍ഡ്യ തെല്‍ അവീവിലേക്ക് നടത്തിയിരുന്നത് ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ്. അതേസമയം വടക്കന്‍ ഗസ്സയില്‍ ടാങ്കുകള്‍ ഉപയോഗിച്ച് കരയാക്രമണം നടത്തിയതായി ഇസ്രാഈല്‍ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് ടാങ്കുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ വിവരം ഇസ്രാഈല്‍ അറിയിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമര്‍ശം. 344 കുട്ടികള്‍ ഉള്‍പെടെ ഗസ്സയില്‍ ബുധനാഴ്ച 756 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 6546 ആയി.
Keywords: News, New Delhi, National, Flight Services, Israel, Hamas, War, Air India, Suspends, Tel Aviv, Flight, Israel-Hamas war: Air India suspends Tel Aviv flights till Nov 2.