കൊല്ലം: (KVARTHA) ഐഎന്‍എല്‍ ദേശീയ ട്രഷറര്‍ ഓച്ചിറ മഠത്തില്‍ കാരാഴ്മവേളൂര്‍ വീട്ടില്‍ ഡോ. എ എ അമീന്‍ അന്തരിച്ചു. 70 വയസായിരുന്നു. രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ചങ്ങന്‍കുളങ്ങരയിലെ ആശുപത്രി പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലസ്റ്റിക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മണിയോടെയാണ് മരണപ്പെട്ടത്.
ഓച്ചിറ സ്റ്റാര്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റാണ് അദ്ദേഹം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായിരുന്നു.
എംഇഎസ് സ്ഥാപകന്‍ പരേതനായ അബ്ദുല്‍ ഗഫൂറിന്റെ മകള്‍ ഫൗസിന്‍ അമീന്‍ ആണ് ഭാര്യ. മക്കള്‍: ഡോ. ഫയാസ് അമീന്‍, ഫാദില്‍ അമീന്‍.
Keywords: Kollam, News, Kerala, Hospital, Treatment, Oachira, Doctor, Patient, INL, Leader, Dr. AA Amin, Obituary, INL leader Dr. AA Amin passed away.