ഖരഗ്പൂര്‍: (KVARTHA) ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി (IIT) വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രികല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന തെലങ്കാന സ്വദേശി കെ കിരണ്‍ ചന്ദ്ര (21) ആണ് മരിച്ചത്.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചന്ദ്രയുടെ മൃതദേഹം മിഡ്നാപൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ടത്തിനായി അയച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. രാത്രി 7.30 വരെ ചന്ദ്ര സുഹൃത്തുക്കള്‍ക്കൊപ്പം ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്നു. പിന്നീട്, മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കായി പുറത്ത് പോയി. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Keywords: Student, IIT Student, Found Dead, K Kiran Chandra, News, National, Death, IIT Student Found Dead In Hostel.