Follow KVARTHA on Google news Follow Us!
ad

Special Trains | ദീപാവലി, നവരാത്രി ആഘോഷം: തിരക്കുകള്‍ പരിഗണിച്ച് 283 ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്‍ഡ്യന്‍ റെയില്‍വേ

ടികറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ് Festive Season, Indian Railwsay, Festival, Special Trains
ന്യൂഡെല്‍ഹി: (KVARTHA) ദീപാവലി, നവരാത്രി, ഛാത്ത് പൂജ തുടങ്ങിയ ഉത്സവ സീസണോടനുബന്ധിച്ച് രാജ്യത്തെ മിക്ക ട്രെയിനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ റെയില്‍വേ 283 ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. പ്രത്യേക ട്രെയിനുകള്‍ 4,480 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 

ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷനില്‍ 42 ട്രെയിനുകള്‍ സര്‍വീസ് 512 ട്രിപ് നടത്തും. പശ്ചിമ റെയില്‍വേ ഉത്സവ സീസണില്‍ 36 ട്രെയിനുകളിലായി 1,262 ട്രിപ്പുകള്‍ നടത്തും. നോര്‍ത് വെസ്റ്റേണ്‍ റെയില്‍വേ 24 ട്രെയിനുകളാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. അതേസമയം ടികറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാന്‍ റെയില്‍വേ പ്രത്യേക സ്‌ക്വാഡ് തയ്യാറാക്കിയിട്ടുണ്ട്. 

Festive Season, Indian Railwsay, Festival, Special Trains, News, National, Train, Passengers, Festive Season 2023: Indian Railways Announces 283 Festival Special Trains.

വരുമാന ചോര്‍ച തടയുകയും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ലക്ഷ്യം. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ടികറ്റ് പരിശോധിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള യോഗ്യരായ നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം നല്‍കുന്ന പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസിന് (PLB) കേന്ദ്ര സര്‍കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര ഗവണ്‍മെന്റ് മൊത്തം 1,968.87 കോടി രൂപയുടെ ഒരു ബോണസാണ് അനുവദിച്ചത്. ഏകദേശം 1,107,346 റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് വിതരണം ചെയ്യും.

Keywords: Festive Season, Indian Railwsay, Festival, Special Trains, News, National, Train, Passengers, Festive Season 2023: Indian Railways Announces 283 Festival Special Trains.

Post a Comment