Follow KVARTHA on Google news Follow Us!
ad

School Construction | ഇടമലക്കുടി സ്‌കൂള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കലക്ടര്‍

'ജോലികള്‍ 60 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്' Idukki, School, District Collector, School Construction, Edamalakkudy, Fake News
ഇടുക്കി: (KVARTHA) ഇടമലക്കുടി സ്‌കൂള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്. മുന്‍പ് നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ കഴിയുന്ന തരത്തില്‍ നിര്‍മാണ പുരോഗതി ക്രമീകരിച്ചിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കലക്ടര്‍ അറിയിച്ചു.

കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ സിഎസ്ആര്‍ ധനസമാഹരണം ഉപയോഗിച്ചാണ് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ ജോലികള്‍ 60 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. 

Idukki, School, District Collector, School Construction, Edamalakkudy, Fake News, News, Kerala, Kerala News, Sheeba George, Inauguration, Edamalakkudy school construction: Collector says that not to spread fake news.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റോഡ് ഗതാഗത യോഗ്യമല്ലാതാവുകയും, തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തി വയ്ക്കുകയുമായിരുന്നെന്ന് കലക്ടര്‍ അറിയിച്ചു. മഴ മാറിയ സാഹചര്യത്തില്‍ നിര്‍മ്മാണ സാധനങ്ങള്‍ സൈറ്റിലേക്ക് എത്തിക്കുകയും നിര്‍മാണ പ്രവൃത്തി പുനരാംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

Keywords: Idukki, School, District Collector, School Construction, Edamalakkudy, Fake News, News, Kerala, Kerala News, Sheeba George, Inauguration, Edamalakkudy school construction: Collector says that not to spread fake news.

Post a Comment