Bomb Threat | ബാഗില്‍ ബോംബുണ്ടെന്ന് ഭീഷണി, മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കി; പിന്നാലെ യാത്രക്കാരന് അറസ്റ്റില്‍
Oct 21, 2023, 16:04 IST
ADVERTISEMENT
മുംബൈ: (KVARTHA) അകാസ എയറിന്റെ പൂനെയില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനം അടിയന്തരമായി ഇറക്കി. ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന് ഭീഷണി മുഴക്കിയതോടെയാണ് ശനിയാഴ്ച (21.10.2023) പുലര്‍ചെ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ബോംബ് സ്വാഡ് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
സംഭവത്തെക്കുറിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന് മുംബൈ പൊലീസ് കണ്‍ട്രോളിനെ അറിയിച്ചു. തുടര്‍ന്ന് ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചു. എന്നാല്‍ അന്വേഷണത്തില്‍ സംശയാസ്പദമായ ഒരു വസ്തുവും പൊലീസിന് കണ്ടെത്താനായില്ല.
യാത്രക്കാരന്റെ ബന്ധുവും ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്നതായി ഉദ്യോഗസ്ഥന് പറഞ്ഞു. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മുംബൈ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Keywords: Delhi, Akasa Flight, Emergency Landing, Mumbai, Bomb Threat, Flight, Delhi-bound Akasa flight makes emergency landing in Mumbai after bomb threat.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


