Follow KVARTHA on Google news Follow Us!
ad

Jailed | 'മദ്യപിച്ച് വാഹനമോടിച്ചു'; ബോളിവുഡ് നടന്‍ ദലീപ് താഹിലിന് തടവ് ശിക്ഷ

2018 ല്‍ നടന്ന കേസിലാണ് വിധി Dalip Tahil, Jail, Court, Court Order, Case, Drunk Driving
മുംബൈ: (KVARTHA) ബോളിവുഡ് നടന്‍ ദലീപ് താഹിലിന് തടവ് ശിക്ഷ. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിലാണ് നടപടി. മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ട് മാസം തടവ് ശിക്ഷ വിധിച്ചത്. 2018 ല്‍ നടന്ന കേസിലാണ് വിധി. 

മദ്യപിച്ച് ദലീപ് താഹില്‍ ഓടിച്ച കാര്‍ ഓടോറിക്ഷയില്‍ ഇടിക്കുകയും രണ്ട് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. സംഭവം സമയം നടന്‍ മദ്യ ലഹരിയിലായിരുന്നുവെന്ന മെഡികല്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

News, National, Police, Arrest, Arrested, Dalip Tahil, Jail, Court, Court Order, Case, Drunk Driving, Dalip Tahil sentenced to two months in jail.

സംഭവം നടന്നതിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച താരം ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെയുണ്ടായ ഗതാഗത തടസത്തില്‍പെടുകയായിരുന്നു. അന്ന് മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.

Keywords: News, National, Police, Arrest, Arrested, Dalip Tahil, Jail, Court, Court Order, Case, Drunk Driving, Dalip Tahil sentenced to two months in jail.

Post a Comment