Follow KVARTHA on Google news Follow Us!
ad

Cyclone Tej | തേജ് ചുഴലിക്കാറ്റ്: 2 ദിവസം അവധി പ്രഖ്യാപിച്ച് ഒമാന്‍

'സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്' Oman, Cyclone, Tej, Holiday, Announced, Dhofar region
മസ്ഖത്: (KVARTHA) തേജ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മുന്‍കരുതലായി ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് തിങ്കളാഴ്ചയും (23.10.2023) ചൊവ്വാഴ്ചയും (24.10.2023) ആണ് അവധി പ്രഖ്യാപിച്ചത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

അതേസമയം നിലവില്‍ ഒമാന്‍ തീരത്തു നിന്നും 500 കിലോമീറ്റര്‍ പരിധിയിലാണ് ചുഴലിക്കാറ്റുള്ളത്. പെട്ടെന്നുള്ള മഴയില്‍ തോടുകള്‍ കരകവിയുന്നത് നിത്യസംഭവമായതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Oman, Gulf, World, Cyclone, Tej, Holiday, Announced, Dhofar region, Cyclone Tej: Holiday announced for Dhofar region.

Keywords: Oman, Gulf, World, Cyclone, Tej, Holiday, Announced, Dhofar region, Cyclone Tej: Holiday announced for Dhofar region.

Post a Comment