റായ്പൂര്‍: (KVARTHA) നക്സല്‍ ബാധിത മേഖലയായ ഛത്തീസ്ഗഢിലെ ബസ്തറിലെ 120 ലധികം പോളിങ് ബൂതുകള്‍ സ്ഥാപിക്കും. ഇതോടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ നിവാസികള്‍ക്ക് ഇത്തവണ സ്വന്തം ബൂതില്‍ തന്നെ വോട് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് പുതിയ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.
ഇതിന് മുമ്പ് ഇവിടെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ ഗ്രാമങ്ങളില്‍ ഭൂരിഭാഗം വോടര്‍മാരും എട്ട് മുതല്‍ 10 കിലോമീറ്റര്‍ വരെ കാല്‍നടയായി മലകളും അരുവികളും താണ്ടിയെത്തിയാണ് തങ്ങളുടെ ജനവിധി രേഖപ്പെടുത്തിയിരുന്നത്. പുതിയ സാഹചര്യത്തെ 'ബുള്ളറ്റിന് മേല്‍ ബാലറ്റ്' നേടിയ വിജയമായാണ് അധികൃതര്‍ പറയുന്നത്.
ഒരു കാലത്ത് നക്‌സല്‍ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന ഇന്റീരിയര്‍ പോകറ്റുകളിലെ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ബസ്തര്‍ മേഖലയിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുകയും ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ സൂചനയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ഏഴ് ജില്ലകള്‍ ഉള്‍പെടുന്ന ബസ്തര്‍ ഡിവിഷനില്‍ 12 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നവംബര്‍ ഏഴിന് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആണ് ഇവിടെ വോടെടുപ്പ് നടക്കുക.
Keywords: Chhattisgarh Polls, Villages, Bastar, Voting Booths, Independence, Chhattisgarh polls: 120 villages in Bastar to have own voting booths, first time since Independence.