Follow KVARTHA on Google news Follow Us!
ad

Shot Dead | കാനഡയിലെ ഒന്റാറിയോ സിറ്റിയില്‍ വെടിവയ്പ്; 3 കുട്ടികള്‍ ഉള്‍പെടെ 5 പേര്‍ കൊല്ലപ്പെട്ടു

മരിച്ചത് അയല്‍വാസികള്‍ Canada, Shot Dead, Killed, Chilldren, Crime, Northern Ontario city
ഒറ്റാവ: (KVARTHA)  കാനഡയിലെ നോര്‍തേണ്‍ ഒന്റാറിയോ സിറ്റിയിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 45, 41, 12, 7, 6 വയസുള്ളവരാണ് മരിച്ചതെന്നും ഇവര്‍ അയല്‍വാസികളാണെന്നും റിപോര്‍ടുകള്‍ പറയുന്നു. നോര്‍ത്തേണ്‍ ഒന്റാറിയോ സിറ്റിയില്‍ അടുത്തടുത്ത വീടുകളിലാണ് വെടിവെപ്പ് നടന്നത്.    

പൊലീസ് പറയുന്നത്: പ്രാദേശിക സമയം രാത്രി 10.30 മണിയോടെണ് ടാന്‍ക്രെഡ് സ്ട്രീറ്റില്‍ 41കാരന് വെടിയേറ്റതായുള്ള ആദ്യ സന്ദേശം പൊലീസിന് ലഭിക്കുന്നത്. 10 മിനിറ്റിന് ശേഷം 45കാരന് വെടിയേറ്റെന്ന വിവരവും ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.     

News, World, Canada, Shot Dead, Killed, Chilldren, Crime, Northern Ontario city, Police, Injured, Canadancluding 3 children, shot dead.

അതേസമയം 45കാരന്‍ സ്വയം വെടിവെച്ചതാണെന്നും റിപോര്‍ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് കാനഡയിലെ ഒറ്റാവയില്‍ വിവാഹ സല്‍കാരത്തിനിടെ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
   
Keywords: News, World, Canada, Shot Dead, Killed, Chilldren, Crime, Northern Ontario city, Police, Injured, Canadancluding 3 children, shot dead.

Post a Comment