ബെംഗ്‌ളൂറു: (KVARTHA) മലയാളി നീന്തല്‍ പരിശീലകനെ സ്വിമിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ എച് എ എല്‍ സെകന്‍ഡ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമിങ് അകാഡമിയിലെ നീന്തല്‍ കുളത്തിലേക്ക് വെള്ളിയാഴ്ച (20.10.2023) വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അരുണ്‍ രണ്ടുമാസം മുന്‍പാണ് ഇവിടെ ജോലിക്ക് ചേര്‍ന്നത്. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടേഴ്‌സിന്റെ പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Keywords: Bangalore, Malayali, Swimming Coach, Found Dead, Swimming Pool, Arun, Bangalore: Malayali swimming coach found dead in swimming pool.