Follow KVARTHA on Google news Follow Us!
ad

Found Dead | അയോധ്യയില്‍ ആശ്രമത്തിനകത്ത് കിടപ്പുമുറിയില്‍ സന്യാസി മരിച്ച നിലയില്‍; ശിഷ്യന്‍ ഉള്‍പെടെ 2 പേര്‍ പിടിയില്‍

മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് പൊലീസ് Uttar Pradesh, Ayodhya, Priest, Found Dead, Hanumangarhi Temple, Arrest
അയോധ്യ: (KVARTHA) ഹനുമാന്‍ഗഡിയിലെ ആശ്രമത്തിനകത്ത് കിടപ്പുമുറിയില്‍ സന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 44 കാരനായ റാം സഹാരെ ദാസാണ് മരിച്ചത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍ ഉള്‍പെടെ രണ്ട് പേരെ പൊലീസ് പിടികൂടി. മോഷണ ശ്രമത്തിനിടെ ശിഷ്യനും കൂട്ടാളിയും ചേര്‍ന്ന് സന്യാസിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. വയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവസമയത്ത് ആശ്രമത്തിനകത്തെ സിസിടിവി ആരോ വിച്ഛേദിച്ചിരുന്നു. കൊല്ലപ്പെട്ട സന്യാസിക്ക് മറ്റ് ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  Uttar Pradesh, Ayodhya, Priest, Found Dead, Hanumangarhi Temple, Arrest

സന്യാസിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കാനാവും കൊലപാതകം നടത്തിയതെന്ന സംശയം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ ആശ്രമത്തിലെ പാചകക്കാരനെ കാണാതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords: News, National, Crime, Uttar Pradesh, Ayodhya, Priest, Found Dead, Hanumangarhi Temple, Arrest, Ayodhya: Priest found dead at Hanumangarhi temple. 

Post a Comment