സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ധർമ്മപുരിയിൽ നിന്നും ഇവർ സഞ്ചരിച ബസ് പെരിയകുളം സ്‌റ്റാൻഡിൽ പ്രവേശിക്കാതെ തേനി റോഡിലെ മൂനന്തൽ ബസ് സ്റ്റോപിൽ നിർത്തുകയായിരുന്നു. തുടർന്ന് ബസിൽ നിന്നും ഇറങ്ങിയ ഇവർ ബസ് സ്റ്റേഷനിലേക്ക് പോകുന്നതിനായി ഓടോറിക്ഷയ്ക്കായി കാത്തു നിൽക്കവെ ഇതേ കാംപിൽ പങ്കെടുക്കാനായി സേലം ജില്ലയിൽ നിന്നുള്ള മറ്റൊരു ഫോറസ്റ്റ് ഗാർഡായ സാമുവേലും എത്തി. ഇരുവരും ചേർന്ന് അതുവഴി വന്ന ഓടോറിക്ഷയ്ക്ക് കൈ കാണിച്ച് വണ്ടിയിൽ കയറുകയും പെരിയകുളം ബസ് സ്റ്റേഷനിൽ പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ ഇവിടേക്ക് പോകാതെ ഇരുവരെയും കയറ്റിയ ഓടോ താമരക്കുളം, ഡി കല്ലുപ്പട്ടി, ലക്ഷ്മിപുരം വഴി എട്ട് കി.മീറ്റർ താണ്ടി തേനി കോടതിക്ക് സമീപം വരട്ടാരു ഭാഗത്തേക്ക് പോവുകയായിരുന്നു. ഏറെ ദൂരം പോയതോടെ സംശയം തോന്നിയ സാമുവേൽ വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ഇറങ്ങുകയുമായിരുന്നു. എന്നാൽ വനിതാ ഗാർഡ് ഇറങ്ങുന്നതിന് മുമ്പ് ഓടോറിക്ഷ മുന്നോട്ട് എടുക്കുകയും ഭയന്നു പോയ ഗാർഡ് വണ്ടിയിൽ നിന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരുക്കേറ്റ ഗാർഡിനെ നാട്ടുകാർ ചേർന്ന് തേനി സർകാർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്ത് ഓടോറിക്ഷ ഡ്രൈവർക്കായി തിരച്ചിൽ നടത്തിവരികയാണ്.
Keywords: News, Malayalam News, Tamil Nadu News, kidnap, Forest guard, Attempt to kidnap a woman forest guard; Police booked.