അജ്മാന്‍: (KVARTHA) മലയാളി വിദ്യാര്‍ഥിയെ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസ് (സച്ചു-17) ആണ് മരിച്ചത്. അജ്മാന്‍ ഗ്ലോബല്‍ ഇന്‍ഡ്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച (23.10.2023) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്.
ചേംബര്‍ ഓഫ് കൊമേഴ്സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയില്‍ നിന്നാണ് വീണതെന്ന് അജ്മാന്‍ പൊലീസ് പറഞ്ഞു. പൊലീസാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. മരിക്കുന്നതിന് തലേന്ന് രാത്രി ശാര്‍ജ സെയ്ന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കൊയ്ത്തുത്സവത്തില്‍ റൂബന്‍ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു.
അജ്മാനില്‍ സംരംഭകനായ പൗലോസ് ജോര്‍ജിന്റെയും ദുബൈ അല്‍ തവാറില്‍ നഴ്സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാര്‍ഥിനികളായ രൂത്ത് സൂസന്‍ പൗലോസ്, റുബീന സൂസന്‍ പൗലോസ് എന്നിവര്‍ സഹോദരികളാണ്. സംസ്‌കാരം നാട്ടില്‍.
Keywords: UAE, Ajman, Student, Malayali Student, Found Dead, Gulf, World, Death, Obituary, Parents, Ajman: Malayali student found dead.