Injured | പൂനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു; 2 പേര്‍ക്ക് പരുക്ക്

 


പൂനെ: (KVARTHA) മഹാരാഷ്ട്രയിലെ പൂനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്‌ലൈയിങ് ഇന്‍സ്റ്റിറ്റിയൂടിന്റെ വിമാനമാണ് തകര്‍ന്നു വീണത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. 

ഒക്ടോബര്‍ 19നും പൂനെയില്‍ അപകടം സമാനമായ നടന്നിരുന്നു. ബാരാമതി താലൂകിലെ കട്ഫാല്‍ ഗ്രാമത്തിന് സമീപമാണ് പരിശീലന വിമാനം തകര്‍ന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. 

Injured | പൂനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു; 2 പേര്‍ക്ക് പരുക്ക്

Keywords: News, National, Accident, Aircraft, Crashes, Training, Pune, Maharashtra, Gojubavi village, Aircraft Crashes During Training Session Near Pune.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia