Follow KVARTHA on Google news Follow Us!
ad

Police booked | 'പ്രായമായ ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി, ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും മോഷ്ടിച്ചു'; വീട്ടുജോലിക്കാര്‍ക്കെതിരെ കേസ്

ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. Robbery, Elderly Parents, Crime, Complaint
ഗുരുഗ്രാം: (KVARTHA) വീട്ടുജോലിക്കാര്‍ പ്രായമായ ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും മോഷ്ടിച്ചതായി പരാതി. സംഭവത്തില്‍ നേപാള്‍ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 1ലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: ഡെല്‍ഹിയില്‍ വ്യവസായിയും മകനുമായ അചല്‍ ഗാര്‍ഗ് ആണ് പരാതി നല്‍കിയത്. താന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വ്യാഴാഴ്ച ജയ്പൂരില്‍ പോയപ്പോഴാണ് വീട്ടുജോലിക്കാര്‍ കവര്‍ച നടത്തിയതെന്ന് അചല്‍ പറഞ്ഞു. സഹോദരി നികിതയാണ് മാതാപിതാക്കളെ ബോധം കെടുത്തി വീട്ടുജോലിക്കാര്‍ കവര്‍ച നടത്തിയ സംഭവം തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി വീട്ടുജോലിക്കാര്‍ വിളമ്പിയ ഭക്ഷണം കഴിച്ചു. 

News, Kerala, Police, Case, National News, Police Booked, House, Robbery, Elderly Parents, Crime, Complaint, 35 lakh cash, jewellery stolen from house.

വീരേന്ദ്ര രണ്ടാഴ്ച മുന്‍പും യശോദ ഒരാഴ്ച മുന്‍പുമാണ് ജോലിക്കെത്തിയത്. കവര്‍ചയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദമ്പതികളുടെ ബോധം നഷ്ടമായതോടെ വേറെ രണ്ട് പേരുടെ സഹായത്തോടെയാണ് വീട്ടുജോലിക്കാര്‍ കവര്‍ച നടത്തിയത്. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് പൂട്ടിയിരുന്ന അലമാര അടിച്ച് തകര്‍ത്താണ് മോഷണം നടത്തിയത്. 

കവര്‍ച ചെയ്ത ആഭരണങ്ങളും പണവുമായി സംഘം പുറത്തുനിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലാണ് മുങ്ങിയത്. പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണ്. ഇവരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വൈകാതെ അവരെ പിടികൂടു. അതേസമയം ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Keywords: News, Kerala, Police, Case, National News, Police Booked, House, Robbery, Elderly Parents, Crime, Complaint, 35 lakh cash, jewellery stolen from house.

Post a Comment