ഇതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോണുകളിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ വഴി പ്രതികളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും യുവാവിന്റെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ പ്രസാദം കഴിച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നുവെന്നും പ്രദേശത്ത് കുറച്ച് നാളുകളായി സംഘർഷാവസ്ഥ തുടരുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
Keywords: Delhi News, Crime News, National News, Malayalam News, Assaulted, Allegedly, Delhi temple, Disabled man, Youth died after assault.