Menu | ഇൻഡ്യയിലെത്തിയ പാകിസ്താൻ ക്രികറ്റ് ടീമിന് എന്താണ് വിളമ്പുന്നത്, ബീഫ് ഉണ്ടോ? സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച
Sep 30, 2023, 20:35 IST
ന്യൂഡെൽഹി: (KVARTHA) സെപ്തംബർ 27 ന് വൈകുന്നേരം പാകിസ്താൻ ക്രികറ്റ് ടീം ഏഴ് വർഷത്തിന് ശേഷം ഇൻഡ്യൻ മണ്ണിൽ ഇറങ്ങിയപ്പോൾ ഗംഭീര വരവേൽപ്പ് നൽകിയെങ്കിലും ന്യൂസിലൻഡിനെതിരായ പരിശീലന മത്സരത്തിൽ ടീമിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള പരിശീലന മത്സരവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടക്കുന്നുണ്ടെങ്കിലും രണ്ട് ദിവസമായി പാക് ടീമിന്റെ വരവേൽപ്പിനെയും ഭക്ഷണത്തെയും കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.
പാകിസ്താൻ ക്രികറ്റ് ടീമിന്റെ എക്സ് ഹാൻഡിൽ പോലും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയും ടീമിന് ഇൻഡ്യയിൽ ഭക്ഷണത്തിന് എന്ത് ലഭിക്കുമെന്ന് പറയുകയും ചെയ്തു. ലോകകപിനായി ഇൻഡ്യയിലെത്തുന്ന ഒരു ടീമിനും ബീഫും വലിയ മൃഗങ്ങളുടെ ഇറച്ചിയും നൽകുന്നില്ല. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇൻഡ്യ (PTI) റിപോർട് അനുസരിച്ച്, ബീഫ് മെനുവിൽ ഇല്ലെങ്കിലും വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ തരം മെനുകൾ എല്ലാ ടീമുകൾക്കും തയ്യാറാക്കിയിട്ടുണ്ട്.
'കോഴി, ആട്ടിറച്ചി, മീൻ എന്നിവയിൽ നിന്ന് പാകിസ്താൻ ടീമിന്റെ ദൈനംദിന പ്രോടീൻ ആവശ്യകത നിറവേറ്റും, ഈ ഇനങ്ങൾ ഉൾപ്പെടെ ടീമിനായി വൈവിധ്യമാർന്ന മെനു തയ്യാറാക്കിയിട്ടുണ്ട്', റിപോർട് പറയുന്നു. ഈ മെനുവിൽ കളിക്കാർക്ക് ധാരാളം രുചികരമായ വിഭവങ്ങൾ ലഭ്യമാണ്. ഗ്രിൽ ചെയ്ത ആട്ടിറച്ചി, എണ്ണമയമുള്ളതും സ്വാദുള്ളതുമായ മട്ടൻ കറി, ബട്ടർ ചിക്കൻ, അവശ്യ പ്രോടീൻ ലഭിക്കാൻ ഗ്രിൽ ചെയ്ത മീൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പാക് ടീമിന്റെ മെനുവിൽ ബസുമതി അരിയും ഉൾപ്പെടുത്തിയതായി റിപോർടിലുണ്ട്. കളിക്കാർക്ക് ലഘുഭക്ഷണം വേണമെങ്കിൽ, പരിപ്പുവടയും വെജിറ്റബിൾ പുലാവും ലഭിക്കും.
ഇത് കൂടാതെ ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണിയും ഇടയ്ക്കിടെ കളിക്കാർക്ക് ലഭ്യമാകും.
നെറ്റിസൻസ് എന്താണ് പറയുന്നത്?
രാജ്യത്ത് ചില വിശ്വാസികൾ പശുവിനെ പവിത്രമായി കണക്കാക്കുന്നു. അതിനാൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗോവധം നിരോധിച്ചിരിക്കുന്നു, എന്നിരുന്നാലും ചില ഭാഗങ്ങളിൽ ബീഫ് കഴിക്കുന്നത് വ്യാപകമാണ്. ഇത് വിപണിയിലും ലഭ്യമാണ്. ഏതൊരു വലിയ ടൂർണമെന്റിലും ഭക്ഷണം ടീമിന്റെ അവിഭാജ്യ ഘടകമാണ്. ചില ക്രികറ്റ് കളിക്കാർ അവർക്ക് അനുയോജ്യമായ ഭക്ഷണ ഇനങ്ങൾ തയ്യാറാക്കാൻ സ്വന്തം ഷെഫിനെപ്പോലും കൊണ്ടുപോകുന്നു.
ഉദാഹരണത്തിന്, ഹാർദിക് പാണ്ഡ്യയ്ക്ക് സ്വന്തമായി ഒരു ഷെഫ് ഉണ്ട്. സ്വന്തം ഹോടെലിന് സമീപം തന്റെ ഷെഫിനായി മുറി ബുക് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. ക്രികറ്റ് താരത്തിന്റെ ഭക്ഷണക്രമം അറിഞ്ഞാണ് ഷെഫ് അത് തയ്യാറാക്കുന്നത്. ലോകകപിൽ പങ്കെടുക്കുന്ന ഒരു ടീമിനും ബീഫ് നൽകില്ലെന്നിരിക്കെ ഇത് ചർച്ചയാകുന്നത് എന്തിനാണ് എന്നാണ് നെറ്റിസൻസ് ചോദിക്കുന്നത്. പാകിസ്താനികൾ പൊതുവെ ബീഫ് കഴിക്കാറില്ലെന്നും അവർ മട്ടൺ ആണ് പ്രധാനമായും കഴിക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി.
2016 ലെ ടി-20 ലോകകപിന് ശേഷം പാകിസ്താൻ ക്രികറ്റ് ടീം ആദ്യമായാണ് ഇൻഡ്യയിലെത്തിയത്. ഒക്‌ടോബർ മൂന്നിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താൻ അടുത്ത പരിശീലന മത്സരം കളിക്കും, ഒക്ടോബർ ആറിന് നെതർലൻഡ്‌സിനെതിരെയാണ് ലോകകപിലെ ആദ്യ മത്സരം. ഒക്ടോബർ 10ന് ശ്രീലങ്കയ്‌ക്കെതിരെ ഹൈദരാബാദിലാണ് അവരുടെ രണ്ടാം മത്സരം. ഒക്ടോബർ 14ന് ഇൻഡ്യക്കെതിരായ മത്സരത്തിനായി പാകിസ്താൻ ടീം ഹൈദരാബാദിൽ നിന്ന് അഹ്‌മദാബാദിലേക്ക് പുറപ്പെടും. ഇത്തരത്തില് ഭക്ഷണത്തിനെന്ന പോലെ സംസ് കാരത്തിനും പേരുകേട്ട ഹൈദരാബാദിൽ പാക് ടീം രണ്ടാഴ്ച തങ്ങും.
Keywords: News, Malayalam-News, National, National-News, World, Cricket-World-Cup, World Cup, Cricket,Pakistan, ICC, World Cup, Sports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.