Follow KVARTHA on Google news Follow Us!
ad

Sultan Al Neyadi | യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്വാൻ അൽ നിയാദി ഭൂമിയിൽ തിരിച്ചെത്തി

14 ദിവസം ഹൂസ്റ്റണിൽ ചെലവഴിക്കും News, Dubai News, Gulf News, UAE, Sultan Al Neyadi, Astronaut
ദുബൈ: (www.kvartha.com) യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്വാൻ അൽ നിയാദിയും ക്രൂ-6 പേടകത്തിലെ മറ്റ് അംഗങ്ങളും ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ തിരിച്ചെത്തി. 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമാണ് സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (International Space Station) ആറ് മാസം നീണ്ടുനിന്ന ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം നാസ സ്‌പേസ് എക്‌സ് ക്രൂ-6 പേടകത്തിൽ തിങ്കളാഴ്ച രാവിലെ ഫ്ലോറിഡ തീരത്ത് തിരിച്ചെത്തുകയായിരുന്നു ഇവർ.

News, Dubai News, Gulf News, UAE, Sultan Al Neyadi, Astronaut, Malayalam News, UAE astronaut Sultan of Space Al Neyadi is back on Earth.

മെഡികൽ പരിശോധനകൾക്ക് ശേഷം സുൽത്വാൻ ഹൂസ്റ്റണിൽ നിന്ന് യുഎഇലേക്ക് പറക്കും. അൽ നിയാദിയുടെ പിതാവും സഹോദരങ്ങളും ഭാര്യയും (Mohammed bin Rashid Space Centre) ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ഗംഭീര സ്വീകരണം നൽകാൻ കാത്തിരിക്കുകയാണ്. ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ മൂന്നാഴ്ചത്തെ ഷെഡ്യൂൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ആദ്യത്തെ ഇമാറാതി ബഹിരാകാശ സഞ്ചാരിയുമായ ഹസ്സ അൽ മൻസൂരി വെളിപ്പെടുത്തി.

'അദ്ദേഹം 14 ദിവസം ഇവിടെ ഹൂസ്റ്റണിൽ ചെലവഴിക്കും. അതിനുശേഷം അദ്ദേഹം ഏകദേശം ഒരാഴ്ച കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തും. ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹിരാകാശ സുൽത്താന് ഗംഭീര സ്വീകരണം ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഒരു അറബിയുടെ ആദ്യത്തെ ബഹിരാകാശ നടത്തവും ബഹിരാകാശത്ത് 200-ലധികം ശാസ്ത്രീയ പരീക്ഷണങ്ങളും ഉൾപ്പെടുന്ന ചരിത്ര നേട്ടങ്ങൾ അടയാളപ്പെടുത്തുന്നതിനുള്ള ആഘോഷങ്ങൾക്ക് ശേഷം അൽ നിയാദി യുഎസിലേക്ക് മടങ്ങും.' യുഎഇ രാജകുടുംബാംഗമായ ഹമദ് അൽ റഈസി നാസ സ്‌പേസ് എക്‌സ് മീഡിയ ടെലി കോൺഫറൻസിൽ പറഞ്ഞു.

ബഹിരാകാശനിലയത്തിൽനിന്ന് ഭൂമിയിലേക്ക് 17 മണിക്കൂർ ദൈർഘ്യം വരും. ശനിയാഴ്ച പുറപ്പെടാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഫ്‌ളോറിഡയിൽ ആഞ്ഞടിച്ച ഡാലിയ ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള കാലാവസ്ഥാ വെല്ലുവിളികളെ തുടർന്ന് സമയം മാറ്റുകയായിരുന്നു.

Keywords: News, Dubai News, Gulf News, UAE, Sultan Al Neyadi, Astronaut, Malayalam News, UAE astronaut Sultan of Space Al Neyadi is back on Earth. < !- START disable copy paste -->

Post a Comment