Follow KVARTHA on Google news Follow Us!
ad

Brave story | 'ഉമ്മയെക്കാൾ വലുതല്ല എന്റെ ജീവൻ, അവരില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട'; മാതാവിനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ 10 വയസുകാരന്റെ വാക്കുകൾ!

കൺമുന്നിൽ നടന്ന അപകടത്തിൽ പതറാതെ Kerala News, Malappuram News, Malayalam News, Brave story
മലപ്പുറം: (www.kvartha.com) കിണറിൽ വീണ തന്റെ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി 10 വയസുകാരൻ. മലപ്പുറം പള്ളിക്കൽ നല്ലയങ്ങര സ്വദേശി സൈദലവി - ജംശീന ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാബീഹാണ് ഈ അസാധാരണ ധൈര്യത്തിനു പിന്നിൽ.

Kerala News, Malappuram News, Malayalam News, Brave story, 'My life is not greater than mother, and I cannot live without her'; Words of the 10-year-old boy.

കിണറിനരികെ നിന്ന് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ മകന്റെ കൺമുന്നിൽ വെച്ചാണ് ജംശീന കിണറ്റിലേക്ക് വീണത്. മറിച്ചൊന്നും സ്വാബീഹിന് ചിന്തിക്കാനായില്ല, അവനും കിണറ്റിലേക്ക് എടുത്ത് ചാടി. തുടർന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ യുവതിയുടെ മകളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് രണ്ടു പേരെയും പരുക്കുകളില്ലാതെ കരക്കെത്തിക്കുകയായിരുന്നു.

ഉമ്മാക്ക് നീന്താനറിയില്ലെന്നും തനിക്കറിയാമെന്നും മുങ്ങി പോവാതെ പിടിച്ചിരിക്കാൻ മോടോർ കെട്ടിയിട്ട കയർ ശരിപ്പെടുത്തി നൽകുകയായിരുന്നുവെന്നും സ്വാബീഹ് പറഞ്ഞു. 'ഉമ്മയെക്കാൾ വലുതല്ല എന്റെ ജീവൻ, അവരില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട'; ഈ 10 വയസുകാരൻ കൂട്ടിച്ചേർത്തു.

Keywords: Kerala News, Malappuram News, Malayalam News, Brave story, 'My life is not greater than mother, and I cannot live without her'; Words of the 10-year-old boy.
< !- START disable copy paste -->

Post a Comment