Follow KVARTHA on Google news Follow Us!
ad

Loan Fraud | 'വായ്‌പ വാഗ്‌ദാനം നിരസിച്ചു; മോർഫ് ചെയ്ത ചിത്രങ്ങളയച്ച് ഭീഷണിയുമായി ഓൺലൈൻ സംഘം'

മെസേജുകൾ അയച്ചും കോളുകൾ ചെയ്തും ശല്യപ്പെടുത്തി, Kerala News, Thiruvananthapuram News, Malayalam News, Online group, Loan fraud
പത്തനംതിട്ട: (www.kvartha.com) തിരുവല്ലയിൽ വായ്‌പ വാഗ്‌ദാനം നിരസിച്ചതിന് ഭീഷണിപ്പെടുത്തിയതായി പരാതി. ഉയർന്ന തുകയുടെ വായ്‌പ വാഗ്‌ദാനം നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ഓൺലൈൻ സംഘം ഭീഷണി മുഴക്കിയത്.

Kerala News, Thiruvananthapuram News, Malayalam News, Online group, Loan fraud, Loan offer rejected; Online group with threats.

തുകലശ്ശേരി കുന്നുംപുറത്ത് എസ് അനിൽകുമാറാണ് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സംഘം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുന്നുവെന്ന് സൈബർ സെല്ലിൽ പരാതി നൽകിയത്. ആദ്യം 20000 രൂപയുടെ വായ്‌പ അനിൽകുമാർ എടുത്തിരുന്നു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്‌പകൾ യുവാവ് തിരിച്ചടക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഒരു ലക്ഷം രൂപ വായ്‌പ തരാം എന്നു പറഞ്ഞ് സംഘം മെസേജ് അയച്ചെങ്കിലും അനിൽകുമാർ അത് നിരസിക്കുകയായിരുന്നു. പിന്നീട് ലോണെടുക്കാൻ നിർബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകൾ ചെയ്‌ത്‌ ശല്യപ്പെടുത്തുകയും കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയക്കുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു.

Keywords: Kerala News, Thiruvananthapuram News, Malayalam News, Online group, Loan fraud, Loan offer rejected; Online group with threats.
< !- START disable copy paste -->

Post a Comment