MA Yusuff Ali | 'എന്റെ മരണശേഷവും നിങ്ങൾക്ക് ഓരോ കൊല്ലവും ഒരു കോടി രൂപ വീതം നൽകാൻ ഞാൻ എഴുതിവെക്കും;' എംഎ യൂസഫലിയുടെ വാക്കുകൾ

 


തിരുവനന്തപുരം: (www.kvartha.com) ഭിന്നശേഷിയുള്ള ആയിരത്തോളം കുട്ടികളെ ഏറ്റെടുക്കാൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിൽ കാസർകോട് തുടങ്ങുന്ന പദ്ധതിക്ക് 1.5 കോടി രൂപ സഹായവുമായെത്തി ലുലു ഗ്രൂപ് ചെയർമാൻ എംഎ യൂസഫലി. കാസര്‍കോട് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്ററിലെത്തിയപ്പോഴാണ് യൂസഫലി തുക നൽകുന്ന കാര്യം പ്രഖ്യാപിച്ചത്.
     
MA Yusuff Ali | 'എന്റെ മരണശേഷവും നിങ്ങൾക്ക് ഓരോ കൊല്ലവും ഒരു കോടി രൂപ വീതം നൽകാൻ ഞാൻ എഴുതിവെക്കും;' എംഎ യൂസഫലിയുടെ വാക്കുകൾ

'എന്റെ മരണശേഷവും നിങ്ങൾക്ക് ഓരോ കൊല്ലവും ഒരു കോടി രൂപ വീതം നൽകാൻ ഞാൻ എഴുതിവെക്കും. എല്ലാ ജനുവരിയിലും അതിവിടെ എത്തിക്കും.' യൂസഫലി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മജീഷൻ ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലേക്കാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനിടയിൽ മുതുകാട് അദ്ദേഹത്തെ നിറകണ്ണുകളോടെ കെട്ടിപിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.


സംഭവത്തിൽ മുതുകാട് തന്റെ ഫേസ് ബുക്ക് പേജിൽ വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. പകച്ചുനിൽക്കുമ്പോൾ ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാർ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു, മുതുകാടിൻ്റെ വീഡിയൊ കാണാം.

Keywords: Gopinath Muthukad MA Yusuff Ali, Kerala News, Malayalam News, Kasaragod News, 'Even after my death, You will get Rs one crore  every year': MA Yusuff Ali.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia